ഇന്നത്തെ ചോദ്യങ്ങൾ 
1. സമയം 7:20 ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം?
2. ക്ലോക്കിൽ 2.30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?
3. ഒരു ക്ലോക്കിൽ 6 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോണിന്റെ അളവെത്ര?
4. ഒരു ക്ലോക്ക് ഓരോ മണിക്കൂറിലും അഞ്ച് മിനുട്ട് വീതം slow ആകുന്നു. രാവിലെ 6 മണിക്ക് കൃത്യസമയം കാണിച്ച ക്ലോക്കിൽ ഏഴ് മണിയായപ്പോൾ 6.55 എന്നാണ് കാണിക്കുന്നത്. ഇതരീതി തുടർന്നാൽ അടുത്ത ദിവസം രാവിലെ ആറു മണിയാകുമ്പോൾ ക്ലോക്കിലെ സമയം എത്രയായിരിക്കും?
5. ഒരു ക്ലോക്കിൽ സമയം 9.30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോണിന്റെ അളവെത്ര?
6. 12.20ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലുള്ള കോൺ?
7. ഒരു ക്ലോക്കിൽ 4.20 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോണിന്റെ അളവെത്ര?
8. ഒരു കണ്ണാടിയിലെ പ്രതിബിംബത്തിൽ സമയം 9.35 ആയാൽ യഥാർത്ഥ സമയമെത്ര?
9. സമയം 3.40 വാച്ചിലെ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്?
10. ക്ലോക്കിലെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12.20 ആണ് എങ്കിൽ യഥാർത്ഥ സമയം എത്ര?
11. സമയം 3 മണിക്കൂർ 20 മിനിറ്റ് ആയിരിക്കുമ്പോൾ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്?
12. ഒരു ക്ലോക്ക് 12.35 സമയം കാണിക്കുന്നുവെങ്കിൽ പ്രതിബിംബത്തിലെ സമയം എത്രയായിരിക്കും?
13. ക്ലോക്കിൽ 2.30 മണിയാകുമ്പോൾ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്?
14.നിലമ്പൂരിൽ നിന്നും രാത്രി 8.35ന് പുറപ്പെടുന്ന തീവണ്ടി രാവിലെ 6.15ന് തിരുവനന്തപുരത്തെത്തുന്നുവെങ്കിൽ യാത്ര ചെയ്ത സമയമെത്ര?
15. രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയ്ക്ക് മണിക്കൂർ സൂചിയും മിനിട്ട് സൂചിയും 180 ഡിഗ്രി ഉണ്ടാക്കുന്നത് എത്രമാവശ്യം ?